തലശ്ശേരി നഗര സഭാ കൗൺസിലിലെ മുതിർന്ന അംഗവും, സി.പി.എം. നേതാവുമായ എം.വി.ജയരാജനെ തലശ്ശേരി നഗരസഭയുടെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു
.51 അംഗങ്ങളിൽ 36 പേർ ജയരാജന് വോട്ട് നൽകി. വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജയരാജൻ റിട്ടേണിംഗ് ഓഫിസറായ പഴശ്ശി ഇറിഗേഷൻ എക്സി.എഞ്ചിനിയർ ജയരാജ് മുൻപാകെ സത്യപ്രതിജ്ജ ചെയ്ത് ചുമതലയേറ്റു.
വൈസ് ചെയർമാനായിരുന്ന വാഴയിൽ ശശി മരണപ്പെട്ടതിനെ തുടർന്നാണ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
കൗൺസിലിൽ എൽ.ഡി.എഫിന്റെ എതിർചേരിയിലുള്ള യു.ഡി.എഫും, ബി.ജെ.പിയും സ്വന്തമായി സ്ഥാനാർത്ഥികളെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിച്ചിരുന്നു.
യു.ഡി.എഫിനായി മത്സരിച്ച മുസ്ലിം ലീഗിലെ ടി.പി. ഷാനവാസിന് 5 ഉം ബി.ജെ.പി.ക്കായി മത്സരിച്ച ഇ. ആശക്ക് 5 ഉം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
യു.ഡി.എഫിന് 7 ഉം ബി.ജെ.പിക്ക് 8 ഉം അംഗങ്ങളാണ് ഉള്ളത്. നിലവിലുള്ള 51 കൗൺസിലർമാരിൽ 46 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എം.വി. ജയരാജന്റെ പേര് സി.ഒ.ടി. ഷബീറാണ് നിർദ്ദേശിച്ചത്. സി.പി. അനിത പിൻതാങ്ങി. 32-ാം വാർഡായ മാടപ്പീടികയിൽ നിന്നാണ് എം.വി.ജയരാജൻ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
36 of 51; M.V. Jayarajan Thalassery Municipal Council Vice Chairman